നിങ്ങളുടെ ഫയ്സ്ബുക് പേജ് ആരെല്ലാം സന്ദർശിച്ചു ?

Thursday, July 11, 20130 comments

വളരെയതികം പ്രശസ്തമായ ഒരു സോഷ്യൽ വെബ്സൈറ്റ് ആയ ഫയ്സ്ബുകിൽ നിങ്ങളുടെ പേജ് ആരൊക്കെ സന്ദർശിച്ചു  അല്ലെങ്കിൽ നിങ്ങളെ ആരൊക്കെ അന്വേഷിച്ചു എന്ന് അറിയാനുള്ള ഒരു സൂത്രമാണ് ഇവിടെ വിവരിക്കാൻ പോകുന്നത്. ഇതിനായ് നിങ്ങൾ ആദ്യം ചെയ്യേണ്ടത് Google Chrome അല്ലെങ്കിൽ Mozilla Firefox ഓപ്പണ്‍ ചെയ്തു നിങ്ങളുടെ ഫയ്സ്ബുക് ലോഗിൻ ചെയ്യുക.


ഫയ്സ്ബുക് പേജ് പൂർണമായും ലോഗിൻ ആയശേഷം  താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന പോലെ Mouse Right Click ചെയ്യുക (മൌസിന്റെ വലതു ബട്ടണ്‍ ക്ലിക്ക് ചെയ്യുക). അപ്പോൾ വരുന്ന ലിസ്റ്റിൽ നിന്നും View Page Source എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 

ഇപ്പോൾ താഴെ കാണുന്ന തരം ഒരു പുതിയ Tab തുറന്നു വന്നതായ് കാണാം ഇത് നിങ്ങളുടെ ഫെയ്സ്ബുക് പേജ്ന്റെ HTML Script ആണ്.

 ഇത് കണ്ടു പേടിക്കേണ്ട നമുക്ക് ഇവിടെ ഒരു ചെറുയ കാര്യമേ ചെയ്യാനുള്ളൂ. 
ഇനി ചെയ്യേണ്ടത് കീബോർഡിൽ CTRL+F ഷോര്ട്ട്കട്ട് അമർത്തുക. തിരയാൻ (find) വേണ്ടി ഉള്ളതാണ് ഈ ഷോര്ട്ട്കട്ട്. ഗൂഗിൾ ക്രോം ആണ് നിങ്ങളുടെ ബ്രൌസർ എങ്കിൽ വലതു ഭാഗത്ത് മുകളിലായ് ഒരു ചെറിയ ബോക്സ്‌ തുറന്നു വന്നതായ് കാണാം. ചിത്രം നോക്കുക.

ഇപ്പോൾ തുറന്നു വന്ന ചെറിയ ബൊക്സിനു അകത്ത് FriendsList എന്ന് ടൈപ്പ് ചെയ്ത ശേഷം Enter അമർത്തുക . ഇപ്പോൾ താഴെ കൊടുത്തിരിക്കുന്ന തരം ചില വരികൾ (  Lines ) നിങ്ങൾക്ക് കാണാവുന്നതാണ്



 ഇവിടെ ശ്രദ്ധിച്ചു നോക്കിയാൽ 100006227528019 പോലെ 1000 കൊണ്ട് തുടങ്ങുന്ന കുറെ നമ്പറുകൾ കാണാവുന്നതാണ്. ഈ നമ്പറുകൾ ഓരോ യുസേര്സിനെയാണ് സൂചിപ്പിക്കുന്നത്. അവസാനമായ് നിങ്ങളുടെ പേജ് വിസിറ്റ് ചെയ്തവരുടെ നമ്പർ ആയിരിക്കും ഇവിടെ ആദ്യം വരുന്നത്.  ഈ നമ്പർ കോപ്പി (copy) ചെയ്തു ഗൂഗിൾ ക്രോമിൽ ഒരു പുതിയ Tab തുറന്ന് അതിൽ www.facebook.com/ എന്ന് ടൈപ്പ് ചെയ്തു കൂടെ കോപ്പി ചെയ്ത നമ്പർ പേസ്റ്റ് ചെയ്തു  Enter ചെയ്തു നോക്കു !  (ഉദാഹരണം : www.facebook.com/100006227528019 )



Share this article :

0 comments : Post Yours! Read Comment Policy ▼
PLEASE NOTE:
We have Zero Tolerance to Spam. Chessy Comments and Comments with Links will be deleted immediately upon our review.

Post a Comment

 
Support : Google | Facebook | Blogger
Copyright © 2013 test - All Rights Reserved
Disclaimer : All content provided on this blog is for informational purposes only.
The owner of this blog makes no representations... Read More »